Advertisment

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍ജെഡിയില്‍ പൊട്ടിത്തെറി.....ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവ് പാര്‍ട്ടി പദവിയില്‍ നിന്നും രാജിവെച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പാറ്റ്ന: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍ജെഡിയില്‍ പൊട്ടിത്തെറി.ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവ് പാര്‍ട്ടി പദവിയില്‍ നിന്നും രാജിവെച്ചു.

Advertisment

publive-image

ആര്‍ജെഡി വിദ്യാര്‍ത്ഥി സംഘടനയുടെ അധ്യക്ഷപദത്തില്‍ നിന്നാണ് തേജ് പ്രതാപ് യാദവ് രാജിവെച്ചത്. അതെ സമയം സഹോദരനും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയുടെ പിന്നിലെന്നാണ് സൂചന. ലാലുപ്രസാദ് യാദവ് ഇളയ മകനായ തേജസ്വി യാദവിനാണ് പാര്‍ട്ടിയുടെ പ്രധാന പദവികള്‍ നല്‍കിയിരിക്കുന്നത്.

ഇതില്‍ തേജ്പ്രതാപിന് അസന്തുഷ്ടി ഉണ്ടായിരുന്നു. സഹോദരനുമായുള്ള അഭിപ്രായ ഭിന്നത നേരത്തെയും തേജ് പ്രതാപ് പ്രകടിപ്പിച്ചിരുന്നു. എന്നെ അവഗണിക്കുന്നവരെ ഞാനും അവഗണിക്കുകയാണെന്ന് തേജ് പ്രതാപ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതെ സമയം എന്നാല്‍ തന്റെ അടുത്ത ആളുകള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനുളള സമ്മര്‍ദ്ദ തന്ത്രമാണ് തേജ്പ്രതാപിന്റെ പുതിയ നീക്കത്തിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment