Advertisment

റോഡ് ഇന്റര്‍ലോക്ക് ചെയ്യാനും ഇനി തൊഴിലുറപ്പ് തൊഴിലാളികള്‍

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: ശാസ്താംകോളനി വൃന്ദാവന്‍ റോഡ് ഇന്റര്‍ലോക്ക് ചെയ്്ത് മലമ്പുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പുതിയൊരു മേഖലകൂടി കൈയടക്കിയിരിക്കുകയാണ്. മില്‍റോഡ് കോണ്‍ക്രീറ്റ് ചെയ്തതും തൊഴിലുറപ്പുകാര്‍തന്നെയാണ്.

Advertisment

publive-image

നാല് മേസന്മാര്‍, ഒരു ഹെല്‍പ്പര്‍, ഇരുപത്തിയഞ്ചുതൊഴിലാളികള്‍ എന്നിവ ചേര്‍ന്ന് രണ്ടു ദിവസം കൊണ്ടാണ് പണി തീര്‍ക്കുന്നതെന്ന് സി ഡി എസ് സിന്ധു പറഞ്ഞു.

ഓവര്‍സിയര്‍മാരായ കാര്‍ത്തിക്, ധനേഷ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബന്‍ട്രിത്ത് കാപ്പന്‍, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വംനല്‍കുന്നു.

road interlock
Advertisment