Advertisment

മാസങ്ങളായി തകർന്നുകിടക്കുന്ന കലിമ നഗർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എസ്. വൈ. എസ്

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്‌ : മാസങ്ങളായി തകർന്നുകിടക്കുന്ന കലിമ നഗർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന്

സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ് ) കള്ളിക്കാട് യൂണിറ്റ് ആവശ്യപെട്ടു. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ വാഹന യാത്ര ദുഷ്കരമായിരിക്കുകയാണ്. ഇന്നലെ ചേർന്ന യൂണിറ്റ് കൗൺസിലിൽ ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.

publive-image

യോഗത്തിൽ പാലക്കാട്‌ ജില്ല ഹോസ്പിറ്റലിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ചായയും, ലഘു ഭക്ഷണവും വിതരണം നടത്താനും കള്ളിക്കാട് താമസിക്കുന്ന വൃദ്ധ ദമ്പതികൾക്ക് മാസം തോറും മരുന്ന് വാങ്ങി നൽകുവാനും തീരുമാനിച്ചു.

സലിം. ടി വൈ യുടെ അധ്യക്ഷതയിൽ നൗഫൽ കള്ളിക്കാട് ഉത്ഘാടനം ചെയ്തു. നിസാർ, റിയാസ്, ഫൈസൽ എന്നിവർ സംസാരിച്ചു.

road issue
Advertisment