Advertisment

37 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു !

New Update

publive-image

Advertisment

ഫ്ലോറിഡ: യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീടു ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയും ചെയ്ത കേസിൽ 37 വർഷം ജയിലിൽ കഴിഞ്ഞയാളെ വിട്ടയച്ചു.

റോബർട്ട് ഡബോയ്സിനെയാണു (55) കുറ്റക്കാരനല്ലെന്നു കണ്ടെത്തി വിട്ടയച്ചത്. 1983 ൽ ടാംമ്പയിൽ യുവതി കൊല്ലപ്പെട്ട കേസിൽ റോബർട്ട് അറസ്റ്റു ചെയ്യപ്പെട്ടു.

പിന്നീട് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നു. ടാംമ്പ മാളില്‍ ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്കുള്ള യാത്രയില്‍ ബാർബറ എന്ന യുവതിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണു പ്രൊസിക്യൂഷൻ വാദം.

publive-image

റോബർട്ട് നിരപരാധിയാണെന്നും കോടതിയിൽ ഹാജരാക്കിയ ഡിഎൻഎ ഉൾപ്പെടെയുള്ള തെളിവുകൾക്കു യാതൊരു അടിസ്ഥാനമില്ലെന്നും 2018 ൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണു റോബർട്ട് കുറ്റക്കാരനല്ലെന്നു കണ്ടെത്തി മോചനത്തിനു കോടതി ഉത്തരവിട്ടത്

ഫ്ലോറിഡാ ബോളിങ്ങ് ഗ്രീൻ ജയിലിൽ നിന്നും പുറത്തുവന്ന റോബർട്ടിനെ സ്വീകരിക്കാൻ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ എത്തിയിരുന്നു. ജീവിതത്തിന്റെ നല്ലൊരുഭാഗം ജയിലിൽ കഴിയേണ്ടിവന്നതിൽ വേദനയുണ്ടെന്നു റോബർട്ട് പറഞ്ഞു.

usa news
Advertisment