Advertisment

റോക്കെട്രി ദ നമ്പി എഫക്ട്; മാധവന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രം റോക്കെട്രി ദ നമ്പി എഫക്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ആര്‍ മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. മാധവൻ തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ പേരും താരം പുറത്തുവിട്ടു. റോക്കെട്രി ദ നമ്പി എഫക്ട് എന്നാണ് സിനിമയ്ക്കിട്ടിരിക്കുന്ന പേര്.വിക്രം വേദ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മാധവൻ അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

കേരളത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ആനന്ദ് മഹാദേവനാണ് ചിത്രമൊരുക്കുന്നത്.

ട്വിറ്ററിലെ വീഡിയോയിൽ മാധവൻ ഇങ്ങനെ പറയുന്നു ' 'ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതിൽ ചിലതെല്ലാം നിങ്ങൾ കേട്ടിരിക്കാം. ചിലത് നിങ്ങൾ അറിഞ്ഞിട്ട് പോലുമുണ്ടാകില്ല. എന്നാൽ ചില കഥകൾ കേൾക്കാതെ ഇരിക്കുകയെന്നാൽ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങൾക്ക് അറിയുകയുള്ളൂ എന്നാണ് അർത്ഥം. നമ്പി നാരായണന്റെ കഥ അത്തരത്തിൽ ഒന്നാണ്. അദ്ദേഹത്തിന്റെ കഥ നിങ്ങൾ കേട്ടാൽ, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാൽ, നിശബ്ദനാവാൻ നിങ്ങൾക്ക് കഴിയില്ല.'

&feature=youtu.be

ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും ഉള്‍പ്പെട്ട ചാരക്കേസ്. ഇതുമായി ബന്ധപ്പെട്ട് 1994-ല്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

 

Advertisment