Advertisment

മുന്‍ ആന്ധ്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി അന്തരിച്ചു

New Update

ന്യൂദല്‍ഹി: മുന്‍ ആന്ധ്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി അന്തരിച്ചു. ദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു മരണം.

Advertisment

publive-image

മരണകാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഹൃദയാഘാതമാണ് മരണകാരണമെന്നാണ്.

ദല്‍ഹി സൗത്ത് ഡി.സി.പി രോഹിത് ശേഖര്‍ തിവാരി യുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

2008 ല്‍ തിവാരിയുടെ മകനെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.

Advertisment