Advertisment

പൊന്നോമനയുടെ പേരും ചിത്രവും വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

നാഗപൂര്‍: ഏതാനും ദിവസം മുന്‍പാണ് രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിത്വികയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്ന രോഹിത് കുഞ്ഞുണ്ടായ ഉടന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ സിഡ്‌നി ടെസ്റ്റ് രോഹിത്തിന് നഷ്ടമായി. നാട്ടിലെത്തിയ ഉടന്‍ തന്നെ മകളുടെ കുഞ്ഞിക്കൈ കാണിക്കുന്നൊരു ചിത്രം രോഹിത് ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

ഇന്നിതാ തന്റെ പൊന്നോമനയുടെ പേര് ആരാധകര്‍ക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. ‘ബേബി സമയ്‌റ’ എന്നാണ് രോഹിത്തിന്റെ മകളുടെ പേര്. മകള്‍ക്കും റിത്വികയ്ക്കും ഒപ്പമുള്ളൊരു ചിത്രവും രോഹിത് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ റിത്വികയുടെ പിറന്നാളിന് ഒപ്പമില്ലാതെ ആയിപ്പോയതില്‍ രോഹിത് ക്ഷമ ചോദിച്ചിരുന്നു. ഡിസംബര്‍ 21 ന് ആയിരുന്നു റിത്വികയുടെ പിറന്നാള്‍. 2015 ഡിസംബര്‍ 13 നാണ് രോഹിത്തും റിത്വികയും വിവാഹിതരായത്.

സിഡ്‌നി ടെസ്റ്റ് നഷ്ടപ്പെട്ട രോഹിത് ജനുവരി 12 ന് തുടങ്ങുന്ന ഏകദിന മത്സരത്തില്‍ കളിക്കും. രോഹിത്തിനെ നാലാം ടെസ്റ്റില്‍നിന്നും ഒഴിവാക്കിയെന്നും ജനുവരി എട്ടിന് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ടീമിനൊപ്പം പങ്കുചേരുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.

https://twitter.com/ImRo45

Advertisment