ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും ചലച്ചിത്ര താരം മേഗന്‍ മാര്‍ക്കലും തമ്മിലുള്ള രാജകീയ വിവാഹം ഇന്നലെയായിരുന്നു. ലണ്ടനില്‍ നടന്ന വിവാഹത്തില്‍ പങ്കുചേരാന്‍ ഏകദേശം 600 അതിഥികള്‍ എത്തിയിരുന്നു.
വിവാഹത്തിന്റെ വാര്‍ത്തകളോരോന്നും ആകാംക്ഷയോടെയാണ് ലോകമെമ്പാടും ഉറ്റുനോക്കിയത്.എന്നാല്‍ ഇന്ത്യക്കാര്‍ക്ക് അറിയേണ്ടത് മേഗന്റെ പ്രിയകൂട്ടുകാരിയായ പ്രിയങ്ക ചോപ്ര എങ്ങനെയായിരിക്കും എത്തുക എന്നറിയാനായിരുന്നു.
ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിട നല്‍കിക്കൊണ്ട് പ്രിയങ്ക ചോപ്ര വിവാഹത്തിനെത്തിയത്
ഇളം ലാവെണ്ടര്‍ നിറത്തിലുള്ള വെസ്റ്റേണ്‍ മാതൃകയിലുള്ള സ്‌കേട്ടും ലാവണ്ടര്‍ നിറത്തിലുള്ള തൊപ്പിയുമണിഞ്ഞായിരുന്നു. പ്രിയങ്കയിലായിരുന്നു എല്ലാവരുടെയും മുഖ്യ ആകര്‍ഷണം.