Advertisment

ആര്‍എസ്എസിന്‍റെ പിന്തുണയോടെ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാല: വേദ സര്‍വകലാശാല അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ആര്‍എസ്എസിന്‍റെ പിന്തുണയോടെ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാല അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും.

Advertisment

publive-image

ആര്‍എസ്എസിന്‍റെ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിലുള്ള അശോക് സിംഗാള്‍ വേദ് വിജ്ഞ്യാന്‍ ഏകം പ്രത്യോഗിക് വിശ്വവിദ്യാലയം ഗുരുഗാവിലാണ് അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

പ്രചീന വേദകാലത്തെ വിദ്യാഭ്യാസ രീതിയിലായിരിക്കും ഇവടുത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നാണ് വാര്‍ത്ത ഏജന്‍സി എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആധുനിക വിദ്യാഭ്യാസവും വേദ പഠനവും ഉള്‍കൊള്ളുന്ന കരിക്കുലം ഈ യൂണിവേഴ്സിറ്റില്‍ ആവിഷ്കരിക്കും. വേദ കാലഘട്ടത്തിലെ ഗുരുകുല രീതികള്‍ ഉള്‍കൊള്ളുന്ന പാശ്ചാത്തലമാണ് ക്യാമ്പസില്‍ ഒരുക്കുക.

വേദ കീര്‍ത്തനങ്ങള്‍ പ്രതിധ്വനിക്കുന്ന രീതിയിലായിരിക്കും ക്യാമ്പസ്, ഒപ്പം ഗീതയിലെ ശ്ലോകങ്ങളും കേള്‍ക്കാം. ഇത് രാവിലെയും വൈകിട്ടും പൊതു ഉച്ചഭാഷിണികളിലൂടെ കേള്‍പ്പിക്കും. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു വ്യക്തി എഎന്‍ഐയോട് വ്യക്തമാക്കി.

Advertisment