Advertisment

കുറച്ച് യാത്രക്കാരെ മാത്രം കയറ്റി മെട്രോ സര്‍വീസ് ലാഭകരമായി കൊണ്ടുപോകാനാകില്ലെന്ന് ഡിഎംആര്‍സി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കുറച്ച് യാത്രക്കാരെ മാത്രം കയറ്റി മെട്രോ സര്‍വീസ് ലാഭകരമായി കൊണ്ടുപോകാനാകില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) മാനേജിങ് ഡയറക്ടര്‍ മങ്കു സിങ്. കൊവിഡ് വ്യാപനത്തിന് മുമ്പ് 60 ലക്ഷം പേര്‍ ഡല്‍ഹി മെട്രോ സര്‍വീസുകള്‍ പ്രതിദിനം ഉപയോഗിച്ചിരുന്നു. എന്നാല്‍ 12-15 ലക്ഷം പേരെ മാത്രമാണ് ഇപ്പോള്‍ പ്രതിദിനം ഉള്‍ക്കൊള്ളാന്‍ കഴിയുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണില്‍ ഡിഎംആര്‍സിക്ക് 1500 കോടിയുടെ വരുമാന നഷ്ടമുണ്ടായി. കേന്ദ്രസര്‍ക്കാരിനോട് സാമ്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ല. എത്രത്തോളം വരുമാന നഷ്ടം ഇനിയുണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മെട്രോ സര്‍വീസ് പുനരാരംഭിച്ചത് കൊവിഡ് വ്യാപനം വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങള്‍ രോഗവ്യാപനം വര്‍ധിപ്പിക്കില്ലെന്ന് വിദേശരാജ്യങ്ങളിലെ പഠനം വ്യക്തമാക്കുന്നുണ്ട്. പല രാജ്യങ്ങളിലും മെട്രോ സര്‍വീസ് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment