Advertisment

റെ​യി​ല്‍​വേ ബ​ജ​റ്റി​ല്‍ നേ​ട്ടം കൊ​യ്യാ​നാ​കു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ൽ കേരളം : ശബരി പാത ഇടംപിടിച്ചാല്‍ നേട്ടമാകും

New Update

കൊ​ച്ചി: കേ​ന്ദ്ര ബ​ജ​റ്റി​നൊ​പ്പം അ​വ​ത​രി​പ്പി​ക്കു​ന്ന റെ​യി​ല്‍​വേ ബ​ജ​റ്റി​ല്‍ ഇ​ക്കു​റി നേ​ട്ടം കൊ​യ്യാ​നാ​കു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ്​ കേ​ര​ളം. ശ​ബ​രി റെ​യി​ല്‍​വേയ്ക്ക് എന്ത് കിട്ടുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. കി​ഫ്​​ബി​യി​ലൂ​ടെ പ​ദ്ധ​തി​യു​ടെ പ​കു​തി തു​ക ക​ണ്ടെ​ത്താ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​തോ​ടെ ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റി​ല്‍ തു​ട​ര്‍​നീ​ക്കം ഉ​ണ്ടാ​കുമെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Advertisment

publive-image

2020 റെ​യി​ല്‍​വേ ബ​ജ​റ്റി​ല്‍ ശ​ബ​രി പാ​ത പ​ദ്ധ​തി ഇ​ടം​പി​ടി​ച്ചെ​ങ്കി​ലും 1000 രൂ​പ ടോ​ക്ക​ണ്‍ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ച്ച​ത്. ആ​കെ പ​ദ്ധ​തി ചെ​ല​വാ​യ 2815.62 കോ​ടി​യി​ല്‍ പ​കു​തി ചെ​ല​വ്​ വ​ഹി​ക്കാ​നാ​ണ്​ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം. പ​കു​തി ചെ​ല​വ്​ സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്ന്​ റെ​യി​ല്‍​വേ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ​ദ്ധ​തി​ക്ക്​ കീ​ഴി​ല്‍ 116 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന അ​ങ്ക​മാ​ലി-​അ​ഴു​ത പാ​ത​യു​ടെ നി​ര്‍​മാ​ണ​വും പ​രി​പാ​ല​ന​വും റെ​യി​ല്‍​വേ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ നി​ര്‍​മാ​ണം ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​രു​മാ​നം സം​സ്ഥാ​ന​വും റെ​യി​ല്‍​വേ​യും തു​ല്യ​മാ​യി പ​ങ്കി​ടും.

അ​ങ്ക​മാ​ലി​യി​ല്‍​നി​ന്ന്​ കാ​ല​ടി​വ​രെ ഒ​മ്പ​തു കി​ലോ​മീ​റ്റ​ര്‍ റെ​യി​ല്‍​പാ​ത നി​ര്‍​മാ​ണം 2010ല്‍​ ​പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. ചേ​ലാ​മ​റ്റം, പെ​രു​മ്പ​വൂ​ര്‍, കൂ​വ​പ്പ​ടി, വേ​ങ്ങൂ​ര്‍ വെ​സ്​​റ്റ്, രാ​യ​മം​ഗ​ലം, അ​ശ​മ​ന്നൂ​ര്‍, മൂ​വാ​റ്റു​പു​ഴ വി​ല്ലേ​ജു​ക​ളി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍​ റ​വ​ന്യൂ വ​കു​പ്പ്​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. സ്ഥ​ലം ഉ​ട​മ​ക​ള്‍​ക്ക്​ ന​ല്‍​കാ​ന്‍ തു​ക റെ​യി​ല്‍​വേ അ​നു​വ​ദി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​താ​ണ്​ പ​ദ്ധ​തി നി​ല​ക്കാ​ന്‍ കാ​ര​ണം.

Advertisment