Advertisment

ശബരിമല; സ്ത്രീ സമത്വത്തില്‍ ഉറച്ച് സിപിഎം...

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതിപ്രവേശന വിധിയും അനുബന്ധകാര്യങ്ങളും വിശാല ബെഞ്ചിന് വിട്ടു.  സ്ത്രീ സമത്വത്തില്‍ ഉറച്ച്  സിപിഎം കേന്ദ്ര നേതൃത്വം.

Advertisment

publive-image

സ്ത്രീസമത്വമാണ് പാര്‍ട്ടിയുടെ നിലപാടെന്നു ശബരിമലയില്‍ യുവതി പ്രവേശനവിധി വിശാല ബെഞ്ചിന് വിട്ടെങ്കിലും മുന്‍വിധിക്ക് സ്റ്റേ ഇല്ലെന്നും സിപിഎം പിബി മെമ്പര്‍ പ്രകാശ് കാരാട്ട് പ്രതികരിച്ചു.

ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതി ഇന്നു രാവിലെയാണ് ഉത്തരവിട്ടത്. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് അതി നിര്‍ണായക വിധി. ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി. മതത്തിന് പ്രാധാന്യമുണ്ടെന്നും മതവിശ്വാസം പരിഗണിക്കണമെന്നും വിധി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. 2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച്‌ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിനെതിരേ സമര്‍പ്പിച്ച 56 പുനപരിശോധന ഹര്‍ജികളിലാണ് ഇന്നു വിധി പറഞ്ഞത്.

sabarimala
Advertisment