Advertisment

തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമോയെന്നു നോക്കിയല്ല കേരളത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും മാനിച്ചുകൊണ്ടാണ് ശബരിമല വിഷയത്തില്‍ ബിജെപി നിലപാടെടുത്തതെന്ന് പ്രധാനമന്ത്രി

New Update

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമോയെന്നു നോക്കിയല്ല ശബരിമല വിഷയത്തില്‍ ബിജെപി നിലപാടെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും മാനിച്ചു കൊണ്ടാണ് ബിജെപി ഇക്കാര്യത്തില്‍ നിലപാടു സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് മോദി നിലപാടു വിശദീകരിച്ചത്.

Advertisment

publive-image

ശബരിമലയില്‍ ബിജെപിയുടേത് തത്വാധിഷ്ഠിത നിലപാടാണ്. തെരഞ്ഞെടുപ്പില്‍ എത്രമാത്രം നേട്ടമുണ്ടാവും എന്നതിന് അതുമായി ബന്ധമൊന്നുമില്ല. കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ശബരിമലയിലെ പാരമ്പര്യം സംരക്ഷിക്കാന്‍ ഉറച്ചുനിന്നതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോഴും കഷ്ടതകള്‍ അനുഭവിക്കുകയാണ്. ദുഷ്ടലാക്കോടെയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും അവിടെ പ്രവര്‍ത്തിക്കുന്നത്- മോദി പറഞ്ഞു.

കോണ്‍ഗ്രസ് ഒരുകാലത്തും ഇന്ത്യന്‍ പാരമ്പര്യത്തെ മാനിച്ചിട്ടില്ല. ഡല്‍ഹിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ് അവര്‍ക്ക്. പാര്‍ലമെന്റില്‍ പറയുന്നതല്ല, അവര്‍ പത്തനംതിട്ടയില്‍ പറയുക. ഡല്‍ഹിയില്‍ ശബരിമല വിഷയം ഉയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് എംപിമാരെ സോണിയ ഗാന്ധി തടഞ്ഞത് നമ്മള്‍ കണ്ടതാണ്. കേരളത്തിന്റെ സംസ്‌കാരത്തെ അപമാനിക്കുന്നതല്ലേ അതെന്ന് മോദി ചോദിച്ചു.

കേരളത്തില്‍ വിശ്വാസത്തിനു നേരെയുള്ള അക്രമമാണ് നടക്കുന്നത്. അതില്‍ വിശ്വാസികള്‍ക്കു പിന്നില്‍ ഞങ്ങളുണ്ടാവും. തെക്കേ ഇന്ത്യയിലെ ജനങ്ങള്‍ ഇക്കുറി ബിജെപിക്കു പിന്നില്‍ അണിനിരക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു.<

Advertisment