Advertisment

ശബരിമല കേസ്; റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ശബരിമല കേസില്‍ റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും.

ശൈലജ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് എട്ടാം തീയതി പരിഗണിക്കാന്‍ സാധ്യത. ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷമായിരിക്കും റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

തുടര്‍ന്ന് പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അസൗകര്യം കാരണം മാറ്റി വെച്ചു. പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Advertisment