Advertisment

ശബരിമല വിധി അൽപസമയത്തിനകം...ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചഹര്‍ജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ നിലപാട് അൽപസമയത്തിനകം.

Advertisment

publive-image

പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്തംബര്‍ 28 നായിരുന്നു.

ഇതിന് ശേഷം വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 പുനപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിധിയിൽ പുനപരിശോധന ആവശ്യമുണ്ടോഎന്ന കാര്യത്തിലാണ് സുപ്രീംകോടതിയിൽ നിന്ന് തീര്‍പ്പ് പ്രതീക്ഷിക്കുന്നത്. ഹര്‍ജികളിൽഫെബ്രുവരി ആറിന് കോടതി വാദം കേട്ടിരുന്നു.

അയോധ്യ വിധിക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും

കേരളത്തിനകത്തും പുറത്തുമായി രാജ്യം തന്നെ ആകാംക്ഷയോടെ കാത്തിരുന്ന വിധിയാണ്

സുപ്രീംകോടതിയിൽ നിന്ന് വരാനിരിക്കുന്നത്.

sabarimala
Advertisment