Advertisment

സച്ചിന്റെ ബാറ്റായിരുന്നു നേരത്തെ ഏറ്റവും ഭാരമേറിയത്; പിന്നെ ധോനിയുടെ ബാറ്റായി ഭാരക്കൂടുതലുള്ളത്; സച്ചിന്‍ ഉപയോഗിച്ചിരുന്ന ബാറ്റിന്റെ ഭാരത്തോട് സാമ്യമുള്ള ബാറ്റ് ആണ് മൂന്ന് നാല് വര്‍ഷം വരെ ധോനി ഉപയോഗിച്ചത്, ഇപ്പോള്‍ 1250 ഗ്രാം മരം വരുന്ന ബാറ്റ് ആണ് ധോനി ഉപയോഗിക്കുന്നത്..!

New Update

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉപയോഗിച്ചിരുന്ന ബാറ്റിന്റെ ഭാരത്തിന് സമാനമായിരുന്നു ധോനിയുടെ ബാറ്റിന്റെ ഭാരമെന്ന് എസ്ജി ഡയറക്ടര്‍ പരസ് ആനന്ദ്. മൂന്ന് നാല് വര്‍ഷം മുന്‍പ് ഭാരമേറിയ ബാറ്റ് ഉപയോഗിച്ച ധോനി കഴിഞ്ഞ ഏതാനും വര്‍ഷമായി ഭാരം കുറഞ്ഞ ബാറ്റ് ആണ് ഉപയോഗിക്കുന്നത്.

Advertisment

publive-image

സച്ചിന്റെ ബാറ്റായിരുന്നു നേരത്തെ ഏറ്റവും ഭാരമേറിയത്. പിന്നെ ധോനിയുടെ ബാറ്റായി ഭാരക്കൂടുതലുള്ളത്. സച്ചിന്‍ ഉപയോഗിച്ചിരുന്ന ബാറ്റിന്റെ ഭാരത്തോട് സാമ്യമുള്ള ബാറ്റ് ആണ് മൂന്ന് നാല് വര്‍ഷം വരെ ധോനി ഉപയോഗിച്ചത്. ഇപ്പോള്‍ 1250 ഗ്രാം മരം വരുന്ന ബാറ്റ് ആണ് ധോനി ഉപയോഗിക്കുന്ന്, പരസ് ആനന്ദ് പറഞ്ഞു.

ഭാരമേറിയ ബാറ്റ് ആയിരിക്കും കരിയര്‍ ആരംഭിക്കുമ്പോള്‍ കളിക്കാര്‍ തെരഞ്ഞെടുക്കുക. എന്നാല്‍ റിഫഌക്‌സിലും ടെക്‌നിക്കുകളിലും പ്രായത്തിന് അനുസരിച്ച് അവര്‍ മാറ്റം വരുത്തുന്നതോടെ ബാറ്റിന്റെ ഭാരത്തിലും കുറവ് വരുത്തും.

നിലവില്‍ 1160 ഗ്രാമിനും 1180 ഗ്രാമിനും ഇടയില്‍ ഭാരമുള്ള ബാറ്റുകളാണ് കളിക്കാര്‍ ഉപയോഗിക്കുന്നത്. പിന്നെ ഭാരക്കൂടുതലുള്ള ബാറ്റ് ഉപയോഗിക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാണ്. 1220 ഗ്രാമാണ് ഹര്‍ദിക്കിന്റെ ബാറ്റിന്റെ ഭാരം. എന്നാല്‍ അതും സച്ചിന്റേയും ധോനിയുടേയും ബാറ്റിന്റെ ഭാരത്തിന്റെ അടുത്ത് വരില്ലെന്നും പരസ് ആനന്ദ് പറഞ്ഞു.&

sports news sachin tendulkkar
Advertisment