Advertisment

ബിജെപിയിൽ ചേരില്ലെന്നു വ്യക്തമാക്കി സച്ചിൻ പൈലറ്റ്; ‘പ്രഗതിശീൽ കോൺഗ്രസ്’ എന്ന പേരിൽ പുതിയ പാർട്ടി?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്പുർ:  ബിജെപിയിൽ ചേരില്ലെന്നു വ്യക്തമാക്കി സച്ചിൻ പൈലറ്റ് രംഗത്ത്‌. അശോക് ഗെലോട്ടിന്റെ വീട്ടിൽ 10.30ന് ആരംഭിച്ച കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിനു തൊട്ടുമുൻപാണ് സച്ചിന്റെ പ്രസ്താവന.

Advertisment

publive-image

‘പ്രഗതിശീൽ കോൺഗ്രസ്’ എന്ന പേരിൽ സച്ചിൻ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണു വിവരം. 2 മന്ത്രിമാരടക്കം 12 എംഎൽഎമാര്‍ സച്ചിനൊപ്പമെന്നാണു സൂചന. 30 പേർ ഒപ്പമുണ്ടെന്നാണു സച്ചിന്റെ വാദം.

publive-image

നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സച്ചിനുനേരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പു സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പങ്കെടുക്കും.

ashok gehlot all news rajastan congress sachin piolet
Advertisment