Advertisment

'ഷേഡ്സ് ഓഫ് സാഹോ’ സാഹോയുടെ മേക്കിങ് വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രഭാസ് നായകനായി എത്തുന്ന സാഹോയുടെ ചിത്രീകരണ രംഗങ്ങള്‍ അടങ്ങിയ ആദ്യത്തെ വീഡിയോ പുറത്തുവിട്ടു.'ഷേഡ്സ് ഓഫ് സാഹോ’ എന്ന പേരിലാണ് ആദ്യ വീഡിയോ പുറത്തുവിട്ടത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്.

താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് വീഡിയോ ആരാധകർ പുറത്തുവിട്ടത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ചിത്രീകരിക്കുന്ന സിനിമയിൽ 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് സംവിധായകൻ മേക്കിങ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ. ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

publive-image

തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ താരമായി മാറിയത്. 2002 ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. വര്‍ഷം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Advertisment