Advertisment

കൗമാരക്കാരുടെ കഥ പറയുന്ന "റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്"ലൂടെ മറ്റൊരു താരം കൂടി... വ്യവസായിയും നിർമ്മാതാവുമായ സായ് വെങ്കിടേഷ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളത്തില്‍ വീണ്ടും കൗമാരങ്ങളുടെ കഥ പറയുന്ന "റബേക്ക സ്റ്റീഫൻ്റെ ചതുരമുറി 6.5 ഇഞ്ച്" എന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുമ്പോൾ, ഇതാ മറ്റൊരു താരം കൂടി വെള്ളിത്തിരയില്‍ ശ്രദ്ധേയനാകുന്നു. വ്യവസായ മേഖലയില്‍ നിന്നുള്ള ആലപ്പുഴ സ്വദേശിയായ സായ് വെങ്കിടേഷ് ആണ് ഈ സിനിമയിലൂടെ മലയാളത്തില്‍ സജീവമാകുന്നത്.

ആശ്വാസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ രചന ഒരുക്കുന്നത്.

publive-image

ഒട്ടേറെ സിനിമകളില്‍ നിന്നാണ് നിർമാതാവ് കൂടിയായ സായ് വെങ്കിടേഷ് എന്ന സ്വാമി സിനിമയിലേക്ക് ചേക്കേറുന്നത്. ഒരു വടക്കൻ പങ്കാളി, രണ്ടാം പകുതി, കരുവ്, ദ്രാവിഡ രാജകുമാരൻ, ഡസ്റ്റ് ബീൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ സായ് വെങ്കിടേഷ് തൻ്റെ അഭിനയമികവ് തെളിയിച്ചതാണ്.

publive-image

ജ്വല്ലറി ബിസിനസ്സ് രംഗത്ത് മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചുവന്ന സ്വാമിക്ക് സിനിമയോടുള്ള പാഷനാണ് ബിസിനസ്സ് രംഗത്ത് നിന്ന് സിനിമാരംഗത്തേക്ക് വരാന്‍ ഇടയാക്കിയത്. ചലച്ചിത്ര മേഖലയുമായി വര്‍ഷങ്ങളായുള്ള ബന്ധങ്ങൾ അദ്ദേഹത്തിന് ചില ചിത്രങ്ങളില്‍ നിര്‍മ്മാണ പങ്കാളിയാകാനും കഴിഞ്ഞിട്ടുണ്ട്. അഭിനയത്തോടൊപ്പം സിനിമയുടെ പുത്തൻ തലമായ ഒടിടി രംഗത്ത് "തീയേറ്റർ പ്ലേ" എന്ന പ്ലാറ്റ്ഫോം സ്വാമിക്കും സുഹൃത്തുക്കൾക്കും ഉണ്ട്.

publive-image

എങ്കിലും അഭിനയത്തോടാണ് ഏറ്റവും പ്രിയമെന്ന് സായ് വെങ്കിടേഷ് പറഞ്ഞു. സിനിമയില്‍ സജീവമായതോടെ കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടി വരുന്നതായും അദ്ദേഹം പറഞ്ഞു.

മൂന്ന് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നീങ്ങുന്ന കൗമാരക്കാരുടെ കഥ പറയുന്ന "റബേക്ക സ്റ്റീഫൻ്റെ ചതുരമുറി 6.5 ഇഞ്ച്"ൽ സായ് വെങ്കിടേഷിന് ഏറെ ശ്രദ്ധേയമായ വേഷമാണ്.

-പി. ശിവപ്രസാദ്

cinema
Advertisment