Advertisment

ഇടതു സർക്കാർ പിഎസ്സിയെ നോക്കുകുത്തിയാക്കി: സജി മഞ്ഞക്കടമ്പിൽ

New Update

കോട്ടയം : LDF സർക്കാർ പി.എസ്.സിയെ നോക്കുകുത്തിയാക്കി കൊണ്ട് പാർട്ടി നേതാക്കളുടെ ഭാര്യമാരെയും , ബന്ധുക്കളെയും PSC മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിയമിച്ച് ,കഷ്ടപ്പെട്ട് പഠിച്ച അഭ്യസ്ഥവിദ്യരായ യുവാക്കളെ വഞ്ചിച്ചിരിക്കുകയാണെന്നും, സർക്കാർ PSC യുടെ വിശ്വാസ്യത തകർത്തിരിക്കുകയാണെന്നും സജി മഞ്ഞക്കടമ്പിൽ ആരോ പിച്ചു.

Advertisment

publive-image

കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ PSC ലിസ്റ്റ് കത്തിച്ചു കൊണ്ട് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ജില്ല പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല മുഖ്യ പ്രഭാഷണം നടത്തി.

ജയ്സൻ ഒഴുകയിൽ, പ്രസാദ് ഉരുളികുന്നം, സാബു പിടിയേക്കൽ, ലിറ്റോ പാറേക്കാട്ടിൽ, ഷിനു പാലത്തുങ്കൽ, അഭിലാഷ് കൊച്ചുപറമ്പിൽ, കുര്യൻ വട്ടമല ,ജിതിൻ പ്ലാക്കുഴി, ബിജോ മാഞ്ഞൂർ, അബ്ദുൾ റസാഖ്,

ബിനോയ് ചെങ്ങളം, ജയ്സൻ എഴുമാന്തുരുത്ത്, ടിജോ കൂട്ടുമ്മേക്കാട്ടിൽ, ബെൻസൻ മഠത്തിപ്പറമ്പിൽ, സിബി നെല്ലൻകുഴിയിൽ, ജ്യോതിഷ് പുളിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment