Advertisment

പിൻവാതിൽ നിയമനങ്ങൾ യൂവാക്കളോടുള്ള കൊടുംക്രൂരത : സജി മഞ്ഞക്കടമ്പിൽ

New Update

publive-image

Advertisment

കോട്ടയം: തൊഴിലില്ലായിമ ഏറ്റവും രൂക്ഷമായ കേരളത്തിൽ ബിരുദാനന്തരബിരുദം ഉള്ള ലക്ഷക്കണക്കിന് യുവാക്കാൾ പ്രതീക്ഷയോടെ ജോലിക്കു വേണ്ടി കാത്തിരിക്കുമ്പോൾ പി.എസ്.സി.യെ നോക്കുകുത്തിയാക്കി എല്‍ഡിഎഫ് സർക്കാർ നടത്തിയിരിക്കുന്ന അനധികൃത പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, അർഹരായ ചെറുപ്പക്കാർക്ക് മാനുഷിക പരിഗണനയുടെ പേരിൽ നിയമനം നൽകാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്വന്തവും, ബന്ധവും നോക്കി അധികാരത്തിന്റെ പിൻബലത്തിൽ നടത്തിയിരിക്കുന്ന നിയമനങ്ങൾ കേരളത്തിലെ സാധരക്കാരായ യുവക്കളോടുള്ള കൊടുംക്രൂരതയാണെന്നും സജി കുറ്റപ്പെടുത്തി.

കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ അധ്യക്ഷതവഹിച്ചു.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല മുഖ്യ പ്രസംഗം നടത്തി, സബീഷ് നെടുംപറമ്പിൽ , അനീഷ് കൊക്കരാ, പ്രതീഷ് പട്ടിത്താനം , ഷിനു പാലത്തുങ്കൽ, കുര്യൻ വട്ടമല, ജസ്റ്റ്യൻ പാലത്തിങ്കൽ, ടീംസ് പോൾ, ബിജോയി മാഞ്ഞൂർ , അബദുൾ റസാഖ്, ടിറ്റോ പൈനാട്, ജോൺസൺ ചക്കേപ്പുറം, ജയിസൺ, സുബിൻ എന്നിവിർ പ്രസംഗിച്ചു.

kottayam news
Advertisment