Advertisment

ഏറ്റുമാനൂർ യുഡിഎഫിന്‍റെ ഉരുക്കു കോട്ട : സജി മഞ്ഞക്കടമ്പിൽ

New Update

publive-image

Advertisment

ഏറ്റുമാനൂർ: യുഡിഎഫ് പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലമായി വിജയിച്ച ചിലർ യുഡിഎഫിനെ വഞ്ചിച്ച് എല്‍ഡിഎഫിനൊപ്പം പോയതിന്റെ മധുര പ്രതികാരമാണ് ഏറ്റുമാനൂരിലെ ജനങ്ങൾ മുൻസിപ്പൽ തിരഞ്ഞെടുപ്പിലൂടെ നൽകിയിരിക്കുന്നത് എന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെടു. ഏറ്റുമാനൂർ എന്നും യുഡിഎഫിന്‍റെ ഉറച്ച കോട്ടയാണെന്നും സജി പറഞ്ഞു.

ഏറ്റുമാനൂർ മുൻ സിപ്പൽവൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ഫ്രണ്ട് നേതാവ് കെ.ബി. ജയമോഹനന് യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ ഇരുപ്പക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മൈക്കിൾ ജയിംസ്, ജോൺ ജോസഫ്, ടോമി നരിക്കുഴി, ഷിജു പാറയിടുക്കിൽ, സെബാസ്റ്റ്യൻ ജോസഫ് , ജിജി കല്ലാമ്പുറം, ജോയ് കോണിക്കൽ, ജോസുകുട്ടി തെക്കെനി, ടോം ആന്റണി, അനീഷ് കൊക്കര, പ്രതീഷ് പട്ടിത്താനം, തുടങ്ങിയവർ പ്രസംഗിച്ചു.

ettumanur news
Advertisment