കുള്ളനായി ഷാരൂഖ് എത്തുന്ന ചിത്രം സീറോയുടെ ടീസര്‍ പുറത്തുവിട്ടു. ടീസറില്‍ സല്‍മാന്‍ ഖാനൊപ്പം ചുവടുവെക്കുന്ന ഷാരൂഖിനെയാണ് കാണാന്‍ കഴിയുക. ആനന്ദ് എല്‍ റോയി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയില്‍ സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയത്. തിരക്കഥ ഹിമാന്‍ഷു ശര്‍മയാണ്.
അനുഷ്‌ക ശര്‍മയും കത്രീന കൈഫുമാണ് ചിത്രത്തിലെ നായികമാര്‍. ബുദ്ധിമാന്ദ്യമുള്ള സ്ത്രീയെയാണ് അനുഷ്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുഷ്‌കയും ഷാരൂഖും ഒന്നിച്ച് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് സീറോ.
ഈ വര്‍ഷം ഡിസംബര്‍ 21നാണ് സീറോ തിയ്യേറ്ററുകളില്‍ എത്തുക. സല്‍മാന്‍ ഖാന്‍, ദീപിക പദുകോണ്‍, റാണി മുഖര്‍ജീ, കജോള്‍, ആലിയ ഭട്ട്, ശ്രീദേവി, കരിഷ്മ കപൂര്‍, ജൂഹി ചാവ്‌ല എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുമെന്നും അഭൂഹങ്ങളുണ്ട്.