Advertisment

മസില്‍ മാത്രമല്ല, മനസുമുണ്ട് : മരണത്തോടു മല്ലടിക്കുന്ന മുന്‍ നായികയ്ക്ക് സഹായവുമായി സല്‍മാന്‍ ഖാന്‍

New Update

publive-image

Advertisment

മുംബൈ : ക്ഷയരോഗ ബാധിതയായി മരണത്തോടു മല്ലടിച്ചു ആശുപത്രിയില്‍ കിടക്കുന്ന പൂജയ്ക്കു സഹായ ഹസ്തവുമായി സല്‍മാന്‍ ഖാന്‍.

‘ഇത് വളരെ സങ്കടകരമായ വാർത്തയായിരുന്നു. പൂജ വീർഗതിയിൽ എന്റെ നായികയായിരുന്നില്ല. അതുൽ കുൽക്കർണിയുടെ നായികയായിരുന്നു. പൂജയ്ക്ക് സഹായവുമായി ഞങ്ങളുടെ ടീം അവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. വേഗം രോഗം ഭേദമായി പൂജ തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ’ സൽമാൻ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജയ്ക്കു പിന്നീട് സിനിമയില്‍ നിന്ന് ഒന്നും നേടാന്‍ കഴിഞ്ഞില്ല. ആറു മാസം മുമ്പായിരുന്നു പൂജ താന്‍ ക്ഷയരോഗ ബാധിതയാണ് എന്നു തിരിച്ചറിഞ്ഞത്.

രോഗം കൂടിയതോടെ തന്നെ സഹായിക്കണം എന്നു പൂജ സല്‍മാനു വിഡീയോ സന്ദേശം അയച്ചു. ഇതോടെ ഇതു വാര്‍ത്തയാകുകയായിരുന്നു. ക്ഷയ രോഗിയാകുന്നതിനു മുമ്പ് ഇവര്‍ ഗോവയില്‍ ഒരു ചൂതട്ട കേന്ദ്രത്തിന്റെ മാനേജരായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ തന്നെ വിഷയം ചര്‍ച്ചയായതോടെ സല്‍മാന്‍ ഇവര്‍ക്കു സഹായം എത്തിക്കുകയായിരുന്നു.

indian cinema
Advertisment