Advertisment

നമ്മുടെ കുടുംബങ്ങളെ കാത്തുരക്ഷിക്കാന്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ പ്രിയനാടിന്റെ ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു....പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. 'നമ്മുടെ കുടുംബങ്ങളെ കാത്തുരക്ഷിക്കാന്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ പ്രിയനാടിന്റെ ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു', സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'യു സ്റ്റാന്‍ഡ് ഫോര്‍ ഇന്ത്യ' എന്ന ഹാഷ് ടാഗിനൊപ്പമാണ് സല്‍മാന്റെ ട്വീറ്റ്. ഈ ടാഗില്‍ ഒട്ടേറെ സന്ദേശങ്ങള്‍ ട്വിറ്ററില്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്.

Advertisment

publive-image

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് വൈകിട്ട് മൂന്നേകാലോടെയായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടകവസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.

Advertisment