Advertisment

എസ് ഐ സി 'സമസ്ത' സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

New Update

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമസ്ത' സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. സൂം ഓൺലൈൻ പ്ലാറ്റുഫോമിൽ നടന്ന പരിപാടി എസ് ഐ സി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കേരളീയ മുസ്‌ലിംകളുടെ മത - വൈജ്ഞാനിക - രാഷ്ട്രീയ- സാമൂഹ്യ മുന്നേറ്റത്തിൽ സമസ്തയുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

എസ് ഐ സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ആദർശ വിശുദ്ധിയോടെ മാതൃക ജീവിതം നയിക്കുന്നവരാണ് സമസ്തയുടെ നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു.

എസ് ഐ സി ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. 1920 കളിലെ പ്രത്യേക സാഹചര്യത്തിൽ ഏറെ ത്യാഗം സഹിച്ചാണ് പൂർവ്വീകരായ പണ്ഡിതർ സമസ്തക്ക്‌ രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കേരളീയ മുസ്‌ലിംകളുടെ മത - ഭൗതിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ നേട്ടത്തിനു നേതൃത്വം നൽകിയ സമസ്ത ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.

സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, മുസ്തഫ ബാഖവി ഊരകം, മുസ്തഫ ഫൈസി ചെരൂർ തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു. അബൂബക്കർ ദാരിമി ആലമ്പാടി പ്രാർത്ഥന നടത്തി.

എസ് ഐ സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ സ്വാഗതവും വർക്കിംഗ്‌ സെക്രട്ടറി അൻവർ സ്വാദിഖ് ഫൈസി നന്ദിയും പറഞ്ഞു.

samastha day
Advertisment