Advertisment

കോവിഡാനന്തര ഡയറ്റ് ചാർട്ടുമായി സമീറ റെഡ്ഡി

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാലോകത്തും തിളങ്ങിയിട്ടുള്ള സമീറ റെഡ്ഡി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ വിട്ട താരം സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ്. ഫിറ്റ്‌നസ് ശീലങ്ങൾ നോക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സ്ഥിരമായി പറയുന്ന നടിയാണ് സമീറ. പ്രചോദനാത്മകമായ വീഡിയോകൾ പങ്കുവയ്ക്കുന്ന ഒരു സോഷ്യൽമീഡിയ ഇൻഫ്‌ലുവൻസർ കൂടിയാണ താരം.

Advertisment

publive-image

അടുത്തിടെയാണ് താരവും കുടുംബവും കോവിഡിൽ നിന്ന മുക്തരായത്. പെട്ടെന്ന് സുഖം പ്രാപിക്കാൻ വ്യായാമം തന്നെ സഹായിച്ചെന്നും താരം ഇൻസ്റ്റഗ്രം പോസ്റ്റിലൂടെ പറഞ്ഞു. പെട്ടന്ന് സുഖം പ്രാപിക്കാൻ തന്നെ സഹായിച്ചത് യോഗയാണെന്നും സമീറ ഇൻസ്റ്റ പോസ്റ്റിൽ അറിയിച്ചിട്ടുണ്ട്. ഇപ്പോഴും തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കുറച്ച്‌ അനുഭവപ്പെടുന്നുണ്ടെങ്കിലും തിരിച്ചുവരാനും ശാരീരിക ക്ഷമത കൂട്ടാനുമായി വ്യായാമങ്ങൾ ചെയ്യുകയാണ്. ഏവരും അത് ചെയ്യണമെന്നും താരം അഭിപ്രായപ്പെട്ടിട്ടുണ്ട്.

കോവിഡാനന്തര ഡയറ്റ് പങ്കുവയ്ക്കുകയാണ് താരം. കോവിഡ് 19 എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് രോഗം അതിജീവിച്ച ശേഷവും രോഗബാധിതരായ ആളുകളിൽ കാണുന്ന ക്ഷീണവും മറ്റ് ശാരീരിക പ്രശ്‌നങ്ങളും, ഇവയെ തരണം ചെയ്യാൻ ആരോഗ്യകരമായ ഭക്ഷണം വളരെ പ്രധാനമാണ്.

ഇളനീർ അല്ലെങ്കിൽ നെല്ലിക്കാ ജ്യൂസ്/ നാരങ്ങാവെള്ളം എന്നിവ ദിവസവും കുടിക്കുക. ഈന്തപ്പഴം, കുതിർത്ത ബദാം, ഉണക്കമുന്തിരി, നെല്ലിക്ക, പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.ശർക്കര, നെയ്യ് തുടങ്ങിയവ ഭക്ഷണങ്ങൾ കഴിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കി പച്ചക്കറികളും പയർവർഗ്ഗങ്ങളും ധാരാളമായി കഴിക്കുക. നന്നായി ഉറങ്ങുക. ഫോൺ, ടെലിവിഷൻ എന്നിവയുടെ ഉപയോഗം കുറയ്ക്കുക, ദിവസവും രാവിലെ 15 മിനിറ്റ് വെയിൽ കൊള്ളാം. ചെറിയ രീതിയിലുള്ള വ്യായമങ്ങൾ, യോഗ എന്നിവ ചെയ്യാം. എന്നിങ്ങനെയാണ് സമീറയുടെ കോവിഡാനന്തര ഡയറ്റ് ചാർട്ട്.

sameera reddi5
Advertisment