റിയാദ് നാടകവേദിയുടെ സജ്ജീവ പ്രവർത്തകനും, സമിതിയുടെ നാടകമായിരുന്ന കുഞ്ഞാലിമരക്കാരിലെ പ്രധാനപ്പെട്ട ഒരു കഥാ പത്രം ചെയ്ത (കുഞ്ഞാലി മരക്കാരുടെ അമ്മാവൻ) റിയാദിലെ വ്യവസായ പ്രമുഖനുമായിരുന്ന ശ്രീ.അബ്‌ദുൾ ഗഫൂർ എന്ന സംസം ഗഫൂർ നാട്ടിൽ വെച്ച് ഇന്ന് (23/9/2018) മരണപ്പെട്ടിരിക്കുന്നു. 35 വർഷങ്ങളായി റിയാദിൽ വിവിധ വ്യാപാര മേഖലകളിൽ അദ്ദേഹം സജീവമായിരുന്നു.
അറക്കൽ ഗ്രൂപ്പിന്റെ കീഴിൽ സൻസാർ റസ്റ്റോറന്റ്, സംസം റസ്റ്റോറന്റ്, സംസം സ്റ്റുഡിയോ, ഓഷ്യൻ ഗേറ്റ് ഹെയർ ഫിക്സിങ് തുടങ്ങിയ സ്ഥാപനങ്ങൾ ആദ്ദേഹത്തിന്റേതായിരുന്നു. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ അദ്ദേഹം 2 വർഷത്തിലേറെയായി നാട്ടിൽ വെച്ച് വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ.