Advertisment

സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെ വില വെട്ടികുറച്ചു

New Update

സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോൺ ഡിവൈസിന്റെ ഇന്ത്യൻ വിപണിയിലെ വില വെട്ടികുറച്ചിരിക്കുകയാണ് സാംസങ്. അടുത്തിടെ ആമസോൺ സെയിലിനിടെ സാംസങ് ഗാലക്‌സി എം01 കുറഞ്ഞ വിലയക്ക് വിൽപ്പന നടത്തിയിരുന്നു.

Advertisment

publive-image

ഇപ്പോഴിതാ ഡിവൈസിന്റെ വില സ്ഥിരമായി കുറച്ചിരിക്കുകയാണ് കമ്പനി. 8,399 രൂപയാണ് ഇപ്പോൾ ഈ ഡിവൈസന്റെ വില. ബ്ലാക്ക്, റെഡ്, ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമണ്. ഓഫ്ലൈൻ സ്റ്റോറുകളിലും ഈ ഡിവൈസ് പുതുക്കിയ വിലയിൽ ലഭ്യമാകും.

സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോൺ ജൂണിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഈ ഡിവൈസിന് 3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഇന്റേണൽ സ്റ്റോറേജുള്ള ഒരു സ്റ്റോറേജ് വേരിയന്റ് മാത്രമേ ഇതുവരെ പുറത്തിറക്കിയിട്ടുള്ളു. ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീയത നേടിയിട്ടുള്ള ഈ സ്മാർട്ട്ഫോണിന് വില കുറയുന്നതോടെ എൻട്രി ലെവൽ ഡിവൈസുകളുടെ വിഭാഗത്തിൽ ഈ സ്മാർട്ട്ഫോണിന് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കും.

5.71 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി 19.5: 9 അസ്പക്ട് റേഷിയോ ഉള്ള ഇൻഫിനിറ്റി-വി ഡിസ്പ്ലേ പാനലാണ് സാംസങ് ഗാലക്സി എം01 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0വിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 439 SoCയാണ്. 4,000 എംഎഎച്ച് ബാറ്ററിയും സാംസങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

tec news samsung galaxy samsung galaxy m01
Advertisment