Advertisment

സാംസങ് ഗാലക്‌സി എം 31 എസ് നാളെ മുതൽ ആമസോൺ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി 

New Update

പുതിയ സാംസങ് ഗാലക്‌സി എം 31 എസ് നാളെ മുതൽ ആമസോൺ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇത് സാംസങ് ഓൺലൈൻ ഷോപ്പ് വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപനയ്ക്കായി ലഭ്യമാകും. ഈ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം ബേസ് വേരിയന്റിന് 19,499 രൂപയും, 8 ജിബി റാം ഓപ്ഷന് 21,499 രൂപയുമാണ് വില വരുന്നത്. മിറേജ് ബ്ലാക്ക്, മിറേജ് ബ്ലൂ തുടങ്ങിയ നിറങ്ങളിൽ ഈ സ്മാർട്ഫോൺ ലഭ്യമാകും.

Advertisment

publive-image

ആൻഡ്രോയിഡ് 10 അധിഷ്ഠിത വൺ യുഐയിൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി എം 31 എസ് 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ എക്‌സിനോസ് 9611 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിൽ പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് സാംസങ് ഗാലക്‌സി എം 31 എസിന് ഉള്ളത്.

സാംസങ് ഗാലക്സി എം 31 എസിന്റെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ വരുന്നു. 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് ഷൂട്ടർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും സാംസങ് ഗാലക്‌സി എം 31 എസിനുണ്ട്.

സാംസങ് ഗാലക്‌സി എം 31 എസിൽ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുണ്ട്. ബണ്ടിൽ ചെയ്‌ത 25W ചാർജർ വഴി അതിവേഗ ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ വരുന്നത്. 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, GPS / A-GPS, യുഎസ്ബി ടൈപ്പ് സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

tec news samsung galaxy m31
Advertisment