Advertisment

എം സീരീസിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കാനൊരുങ്ങി സാംസങ്

New Update

എം സീരീസിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് സാംസങ്. ഗാലക്‌സി എം51 എന്ന ഡിവൈസാണ് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. ലോഞ്ചിന് മുമ്പായി ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകളെല്ലാം ലീക്ക് ആയിരിക്കുകയാണ്.

Advertisment

publive-image

ട്വിറ്റർ ബേസ്ഡ് ടിപ്പ്സ്റ്ററായ സുധാൻഷു പുറത്ത് വിട്ട ലീക്ക് റിപ്പോർട്ടുകളിൽ ഗാലക്‌സി എം51 സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം പകുതിയോടെ ഈ ഡിവൈസ് പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഡിവൈസിന്റെ സവിശേഷതകൾ വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഗാലക്‌സി എം51 സ്മാർട്ട്ഫോണിന് 25,000 മുതൽ 30,000 രൂപ വരെയായിരിക്കും വിലയെന്നും പുതിയ ലീക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലീക്ക് റിപ്പോർട്ടുകൾ അനുരിച്ച് സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ ഡിസൈൻ സവിശേഷതകൾ നേരത്തെ വിപണിയിലെത്തിയ എം31 സ്മാർട്ട്ഫോണിന്റെ ഡിസൈനുമായി സാമ്യതയുള്ളതാണ്.

ചുറ്റിലും സ്കിൻ ബേസിലുകളുള്ള ഡിസ്‌പ്ലേയുടെ മുകൾ ഭാഗത്ത് നടുവിലായി സെൽഫി ക്യാമറ സെൻസറിന് വേണ്ടി ഒരു പഞ്ച്-ഹോൾ കട്ട്‌ഔട്ട് ഉണ്ടെന്നാണ് ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നത്. സ്മാർട്ട്‌ഫോണിന്റെ വലതുവശത്ത് അടുത്തിടെ പുറത്തിറങ്ങിയ ഡിവൈസുകൾ കാണുന്ന സൈഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്.

tec news samsung galaxy samsung galaxy m51
Advertisment