Advertisment

സർക്കാരിന്റെ സ്വന്തം വാട്സാപ്;സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

New Update

publive-image

സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ആണ് സന്ദേശ് ആപ്പ് പുറത്തിറക്കിയത്. കേന്ദ്ര ഐ.ടി. ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. വാട്സപ്പിലേത് പോലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്താൻ നേരത്തെ വികസിപ്പിച്ച ഗവണ്മെന്റ് ഇൻസ്റ്റന്റ് മെസ്സേജിങ് സിസ്റ്റം പരിഷ്‌ക്കരിച്ചാണ് സന്ദേശ് പുറത്തിറക്കിയത്.

മൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ ആണ് ഇത് സൈൻ ആപ്പ് ചെയ്യാൻ വേണ്ടത്.വോയിസ് സന്ദേശങ്ങളും ഡാറ്റാ സന്ദേശ്‌നങ്ങളും സന്ദേശിലും ലഭ്യമാണ്. വാട്‌സാപ്പിനെ പോലെ എൻഡ്- ടു- എൻഡ് എൻക്രിപ്റ്റഡ് ഫീച്ചറുമുള്ളതിനാൽ സ്വകാര്യതാ പ്രശ്‌നങ്ങൾ ഉണ്ടാകില്ല.

Advertisment