Advertisment

കുടുംബങ്ങളുടെ ഐക്യത്തോടൊപ്പം വിദ്യാഭ്യാസ സാമൂഹിക ഉന്നമന പ്രവർത്തനം അതിമഹത്തരം: റ്റിഎം മൂസ്സ മാസ്റ്റർ

New Update

publive-image

Advertisment

വൈലത്തൂർ: കുടുംബബന്ധങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം, വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്നതും അത്തരം പ്രവർത്തനം വരും തലമുറക്ക് ഉപയുകതമാകും വിധം സർവ്വമേഖലകളിലും പ്രോത്സാഹനം നൽകേണ്ടതും ഇസ്ലാമിക വീക്ഷണത്തിൽ ഇത്തരം പ്രവർത്തനങ്ങൾ സാമൂഹികബാധ്യത നിറവേറ്റുന്നതാണെന്നും വൈലത്തൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മൂസ്സ മാസ്റ്റർ പറഞ്ഞു.

തറവാടുകളുടെ സംഗമം കൂട്ടായ്മ സംഘടിപ്പിച്ച സ്നേഹാദരം 2020 പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈലത്തൂരിലെ അഞ്ചു കുടുംബങ്ങളുടെ കൂട്ടായ്മയായ തറവാടുകളുടെ സംഗമം കോവിഡ് 19 പശ്ചാത്തലത്തിൽ വളരെ ലളിതവും ചുരുങ്ങിയതുമായ രൂപത്തിൽ നടത്തിയ കുടുംബസംഗമത്തിൽ കുടുംബങ്ങളിലെ എസ്എസ്ൽസി, +2, ഡിഗ്രി പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സ്നേഹോപഹാരം നൽകുന്നത്തിന്റെ ഉദ്ഘാടനം കൊടവനയിൽ പാത്തുണ്ണി നിർവഹിച്ചു.

മത, ഭൗതിക വിദ്യഭ്യാസമുള്ള ഒരു തലമുറയിലൂടെ മാത്രമെ കുടംബത്തിനും, സമൂഹത്തിനും, രാജ്യത്തിനും ഉപയുക്തമാകുന്ന പൗരന്മാരാകാൻ കഴിയുകയുള്ളൂയെന്നും, മതവിദ്യാഭ്യാസത്തിലൂടെയാണ് സഹജീവികളോടുള്ള ബാധ്യത നിറവേറ്റുന്ന യഥാർഥ മനുഷ്യനായി നാളെ പാരത്രിക വിജയം നേടാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയായ സമസ്ത ജംഇയ്യത്തുൽ ഉലമയുടെ മത വിദ്യാഭ്യാസ പ്രക്രിയ പോലെ സമൂഹത്തിന് ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉയർച്ചക്കായി പ്രവർത്തിച്ച മുൻകാല നേതാക്കളായ സർ സയ്യിദ് അഹമ്മദ് ഖാൻ ഉത്തരേന്ത്യയിൽ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചതിന്‍റെ ഫലമായി പ്രശസ്തമായ അലീഗർ യൂണിവേഴ്സിറ്റി സ്ഥാപിക്കാനായപ്പോൾ നമുക്ക് കേരളത്തിൽ ആ ദൗത്യം ഏറ്റെടുത്ത സീതി സാഹിബിൻ്റെയും, സിഎച്ച് മുഹമ്മദ് കോയയുടെ പ്രയത്നത്തിനൊപ്പം സമൂഹം ഒന്നിച്ചു നിന്നതിൻ്റെ ഫലമാണ് മലബാറിലെ യൂണിവേഴ്സിറ്റിയും സമുദായത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിയും.

അത് വരും തലമുറക്ക് പകർന്ന് നൽകേണ്ട പൗരന്മാരാണ് ഇന്നത്തെ വിദ്യാർത്ഥികളെന്ന് ഉൽബോധന പ്രസംഗം നടത്തിയ വൈലത്തൂർ മഹല്ല് സെക്രട്ടറി ഉമ്മർ സാഹിബ് ചേപ്പുള്ളിയിൽ പറഞ്ഞു.

ബിഎഡ് ബിരുദം നോടിയ അസ്ലം എരിഞ്ഞുള്ളിയിലിനെ സംഗമത്തിൽ അബൂബക്കർ പെന്നാടയണിച്ച് ആദരിച്ചു.

സർഗാത്മക കലാവാസന പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള അഷറഫ് കടലപ്പറമ്പിലിൻ്റെ നിലാവിൻ കോഹിനൂർ ഗാന സമാഹാരം അബൂബക്കർ മുണ്ടോക്കിൽ ടൈറ്റിൽ ലോഞ്ചിങ്ങ് ചെയതു.

സംഗമത്തിൽ നൌഷാദ്‌ നുറുക്കിൽ, മുനീർ കടലപ്പറമ്പിൽ, ഷെരീഫ് മുണ്ടോക്കിൽ, എന്നിവർ പ്രസംഗിച്ചു. മൊയ്‌ദുട്ടി ചെപ്പുള്ളിയിൽ, നൂറുദ്ധീൻ കൊടവനയിൽ, ബാവുട്ടി മുണ്ടോക്കിൽ, റഷീദ് പുന്നയൂർ, സാലി ചാവക്കാട്, വനിത വിംഗ് പ്രതിനിധികൾ അവാർഡ് ജേതാക്കക്ക്‌ സ്നേഹോപഹാരം നൽകി.

ഗൾഫ് ചാപ്പ്റ്റർ പ്രതിനിധികളായ സൽമാൻ മുണ്ടോക്കിൽ, മനാഫ് നുറുക്കിൽ,

സുബൈർ കോഴിപ്പുറം, കമാൽ മുണ്ടോക്കിൽ, അനീസ് എരിഞ്ഞുള്ളിയിൽ, സുബൈർ ചെപ്പുള്ളിയിൽ, അബൂബക്കർ കോഴിപ്പുറം, സബീർ അമ്പലായിൽ അലിമോൻ, ഷനിൽ മുണ്ടോക്കിൽ, ഷെക്കീർ കടലപ്പറമ്പിൽ, റംഷാദ് ചേപ്പുള്ളിയിൽ, മജീദ് മുണ്ടോക്കിൽ, മുസ്തഫ കോഴിപ്പുറം, കെബീർ മുണ്ടോക്കിൽ, സഫീർ കടലപ്പറമ്പിൽ, ഷഹിൽ ബിൻ ഹംസ, നിസാർ അഹമ്മദ്, റഷീദ് കടലപ്പറമ്പിൽ, നസ്‌ലി കാളിയത്ത്, ഖലീൽ ബിൻ കലാം, ഫിജീഷ് എരിഞ്ഞുള്ളിയിൽ, മിജു ചെപ്പുള്ളിയിൽ, ബേബി ഫാത്തിമ ഫർഹത്ത്, ബേബി ഫാത്തിമ ഫർഹീം എന്നിവർ ആശംസ സന്ദേശം നൽകി.

അഷറഫ് കടലപ്പറമ്പിൽ, റാഫി, അസ്‌ലം എന്നിവരുടെ നേതൃത്വത്തിലുള്ള കോഡിനേഷന്‍ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. അമീൻ ഖിറാഅത്ത് നടത്തിയ സംഗമത്തിൽ കലാം കൊടവനയിൽ സ്വാഗതവും അഷറഫ് കടലപ്പറമ്പിൽ നന്ദിയും പറഞ്ഞു.

- നൗഷാദ് വൈലത്തൂർ

sangamam
Advertisment