Advertisment

ദീപം തെളിയിക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ വീടു കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു..മോദിയെ ട്രോളി ശിവസേന എംപി സഞ്ജയ് റാവത്ത്

New Update

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ​ദീപം തെളിയിക്കാനുള്ള ആഹ്വാനത്തെ ട്രോളി ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്ത്. ഈ മാസം അഞ്ചിന് രാത്രി ഒൻപതു മണിക്ക് ഒൻപതു മിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ അണച്ച് ചിരാതുകളോ, മെഴുകുതിരികളോ, മൊബൈല്‍ ലൈറ്റുകളോ പ്രകാശിപ്പിച്ച് രാജ്യം നേരിടുന്ന കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടങ്ങളോട് പിന്തുണ പ്രഖ്യാപിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആ​ഹ്വാനം. പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ വീടു കത്തിക്കില്ലെന്ന് പ്രത്യാശിക്കാമെന്നായിരുന്നു സഞ്ജയ് റാവത്തിന്‍റെ പരിഹാസം.

Advertisment

publive-image

'കൈയടിക്കാൻ ആവശ്യപ്പെട്ടപ്പോൾ റോഡിൽ കൂട്ടം കൂടി നിന്ന് എല്ലാവരും ഡ്രം കൊട്ടി. ഇപ്പോൾ അവർ സ്വന്തം വീടുകൾ കത്തിക്കാതിരിക്കട്ടെ എന്നാണ് എന്റെ പ്രതീക്ഷ. ദീപം തെളിയിക്കാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഞങ്ങളോട് പറയുക.' സജ്ഞയ് റാവത്ത് ട്വീറ്റ് ചെയ്തു.

ജനത കർഫ്യൂ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കി, അതുവഴി കൊവിഡ് 19 ബാധയെ പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം.

sanjayrawath troll modi
Advertisment