Advertisment

ബിസിസിഐയുടെ പുതിയ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടത് സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള മൂന്ന് താരങ്ങള്‍; ഫിറ്റ്‌നസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇഷാന്‍ കിഷണും ജയ്‌ദേവ് ഉനദ്കട്ടും സിദ്ധാര്‍ത്ഥ് കൗളും

New Update

publive-image

Advertisment

ബെംഗളൂരു: ബിസിസിഐ പുതുതായി ഏർപ്പെടുത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 3 പേർ പരാജയപ്പെട്ടു. യോയോ ടെസ്റ്റിനു പുറമെ നിർബന്ധമാക്കിയ 2 കിലോമീറ്റർ ഓട്ടത്തിലാണ് സഞ്ജു ഉൾപ്പെടെ 3 താരങ്ങൾ പരാജയപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ പരമ്പരകൾക്കും ടി-20 ലോകകപ്പിനും മുന്നോടി ആയാണ് ടെസ്റ്റ് നടത്തിയത്.

സഞ്ജുവിനൊപ്പം ബാറ്റ്സ്മാൻ നിതീഷ് റാണ, ഓൾറൗണ്ടർ രാഹുൽ തെവാട്ടിയ എന്നിവരാണ് ടെസ്റ്റിൽ പരാജയപ്പെട്ടത്. നേരത്തെ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ, ഫാസ്റ്റ് ബൗളർമാരായ സിദ്ധാർത്ഥ് കൗൾ, ജയദേവ് ഉനദ്കട്ട് എന്നിവരും ടെസ്റ്റില്‍ പരാജയപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതായി മൂവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

എന്നാൽ ബിസിസിഐ പുതിയയാതി കൊണ്ടുവന്ന ഫിറ്റ്നസ് ടെസ്റ്റ് ആയതിനാൽ താരങ്ങൾക്ക് രണ്ടാമതൊരു അവസരം കൂടി ലഭിക്കും. ഫിറ്റ്നസ് ടെസ്റ്റിനുള്ള പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇതിലും പരാജയപ്പെട്ടാല്‍‌ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന വൈറ്റ് ബോൾ പരമ്പരയിൽ പങ്കെടുക്കാനാകില്ലെന്നാണ് സൂചന. അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉൾ‌പ്പെടുന്നതാണ് പരമ്പര.

ഇംഗ്ലണ്ടിനെതിരെയുള്ള വൈറ്റ് ബോൾ പരമ്പരയും വർഷാവസാനം നടക്കുന്ന ട്വിന്റി 20 ലോകകപ്പും മുൻനിർത്തി 20 താരങ്ങൾക്കായിരുന്നു ഫിറ്റ്നസ് ടെസ്റ്റ്. സാധാരണ ഫിറ്റ്നസ് ടെസ്റ്റായ യോയോയ്ക്കു പുറമേയാണ് 2 കിലോമീറ്റർ ഓട്ടം കൂടി ഉൾപ്പെടുത്തിയത്. 8 മിനിറ്റ് 30 സെക്കൻഡിൽ രണ്ടു കിലോമീറ്റർ ദൂരം ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർമാർ എന്നിവർ. ഓടിയെത്തണം. ഫാസ്റ്റ് ബൗളർമാർ എട്ടു മിനിറ്റ് 15 സെക്കൻഡിൽ ഇത് മറികടക്കണം.

2018ലും സഞ്ജു ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. അന്ന് സഞ്ജുവും, സഞ്ജുവിനൊപ്പം യോയോ ടെസ്റ്റിൽ പരാജയപ്പെട്ട മുഹമ്മദ് ഷമി, അമ്പാട്ടി റായിഡു എന്നിവരും ഇംഗ്ലണ്ട് പര്യടനത്തിലെ നിശ്ചിത ഓവർ ടീമിൽ നിന്ന് പുറത്തായിരുന്നു.

Advertisment