Advertisment

അതിജീവനത്തിന്റെ പ്രതീകമാണ് ശരണ്യ,ഇതുവരെ 11 സർജറികള്‍ ‍ കഴിഞ്ഞെന്നും ഫിസിയോതെറാപ്പി തുടരുമെന്ന് നടി സീമ ജി. നായർ

author-image
ഫിലിം ഡസ്ക്
New Update

അതിജീവനത്തിന്റെ പ്രതീകമാണ് ശരണ്യയെന്ന് നടി സീമ ജി. നായർ. ഇതുവരെ 11 സർജറികള്‍ ‍  കഴിഞ്ഞെന്നും ഫിസിയോതെറാപ്പി തുടരണമെന്നും സീമ പറയുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ഇനിയും കടമ്പകള്‍ ഏറെയുണ്ടെന്നും താരം വ്യക്തമാക്കി.

Advertisment

publive-image

 

'അവള്‍ പതിയെപതിയെ സുഖമായി വരുന്നു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുകയാണ്. തുടര്‍ ചികിത്സയും ചെക്കപ്പും ഉള്‍പ്പെടെ ഒരുപാട് കടമ്പകള്‍ ഇനിയും ബാക്കിയുണ്ട്. 11 സര്‍ജറികള്‍ വരെ അവള്‍ അഭിമുഖീകരിച്ചു. ഫിസിയോതെറാപ്പി തുടരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ശരിക്കും അതിജീവനത്തിന്റെ പ്രതീകമാണ് ശരണ്യ.'- സീമ പറഞ്ഞു.

വേദനകളെ മായ്ച്ചുകളഞ്ഞ പുഞ്ചിരി... അതാണ് ശരണ്യ. പുഞ്ചിരി കളിയാടിയിരുന്ന ആ മുഖത്ത്  സങ്കടത്തിന്റെ കരിനിഴല്‍ പടര്‍ത്തി വീണ്ടും രോഗ പരീക്ഷണം എത്തിയപ്പോള്‍ ഏവരുടെയും ഹൃദയമന്ന്

പൊള്ളി. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തിലെത്തിയ വിധിയെ പ്രേക്ഷകരുടെ ഈ പ്രിയതാരം ഒരിക്കല്‍ അതിജീവിച്ചതാണ്. എന്നന്നേക്കുമായി അവസാനിക്കുമെന്ന് കരുതിയ ട്യൂമര്‍ വീണ്ടും വേദനിപ്പിക്കാന്‍ എത്തിയെന്ന വാര്‍ത്ത ശരണ്യയുടെ അമ്മയാണ് സോഷ്യല്‍ മീഡിയയെ അറിയിച്ചത്.

saranya life seema g nair
Advertisment