Advertisment

ഉദ്ദവ് താക്കറെയ്‌ക്കൊപ്പം എന്‍സിപി അധ്യക്ഷന്റെ പത്രസമ്മേളനം ; എൻസിപിക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ 170 എംഎൽഎമാർ ഒപ്പമുണ്ട്‌ ; ഈ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ലെന്ന് ശരത് പവാര്‍

New Update

മുംബൈ :  എൻസിപിക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ അംഗബലമുണ്ടെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. 170 എംഎൽഎമാർ ഒപ്പമുണ്ടെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ ഒപ്പം ചേർന്നു നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പവാർ വ്യക്തമാക്കി.

Advertisment

publive-image

ഇന്നു രാവിലെയാണ് ബിജെപിയുടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

അജിത് പവാര്‍ മറാത്തികളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന വിമർശനം ഉന്നയിച്ചു. ശരദ് പവാറിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.അജിത് പവാർ പിന്നിൽ നിന്നും കുത്തുകയായിരുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

Advertisment