Advertisment

സര്‍ഫറാസ് അഹമ്മദിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സര്‍ഫറാസ് അഹമ്മദിനെ മാറ്റി. മോശം പ്രകടനം കണക്കിലെടുത്ത് ടെസ്റ്റ്, ട്വന്‍റി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നാണ് താരത്തെ മാറ്റിയത്.അസര്‍ അലി ആണ് പാകിസ്ഥാന്‍ ടീമിന്‍റെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍.

Advertisment

publive-image

ടെസ്റ്റ് ക്രിക്കറ്റില്‍ 73 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പുതിയ ക്യാപ്റ്റന്‍ അസര്‍ അലി 15 സെഞ്ചുറിയും 31 ഫിഫ്റ്റിയുമടക്കം 5669 റണ്‍സ് പാകിസ്ഥാന് വേണ്ടി നേടിയിട്ടുണ്ട്.

ബാബര്‍ അസമാണ് ടി20 ക്യാപ്റ്റന്‍. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ പാകിസ്ഥാന് ഒരു മല്‍സരം പോലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മിസ്ബാ ഉല്‍ ഹഖ് പരിശീലകനായി എത്തിയതിന് ശേഷം വലിയ അഴിച്ചുപണികള്‍ ടീമില്‍ നടത്തുകയായിരുന്നു.

Advertisment