Advertisment

പ്രവാസികളുടെ മക്കള്‍ക്ക് യുപിഎസ് സി പരീക്ഷകളില്‍ പ്രാദേശിക ഭാഷകള്‍ ഒഴിവാക്കുന്നതിനു ശ്രമം നടത്തുമെന്ന് ശശി തരൂര്‍ എംപി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : പ്രവാസികളുടെ മക്കള്‍ക്ക് യു പി എസ് സി പരീക്ഷകളില്‍ പ്രാദേശിക ഭാഷകള്‍ ഒഴിവാക്കി നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ശശി തരൂര്‍ എംപിയുടെ ഉറപ്പ്. നിലവില്‍ ഭാഷയിലെ നൈപുണ്യക്കുറവുകൊണ്ട് പ്രവാസികളുടെ മക്കള്‍ക്ക് രാജ്യത്ത് നടക്കുന്ന യു പി എസ് സി പോലുള്ള പരീക്ഷകളില്‍ മികച്ച മുന്നേറ്റം നടത്താന്‍ പരിമിതികളുണ്ട്.

വിദേശ രാജ്യങ്ങളില്‍ പഠിക്കുമ്പോള്‍ ഇന്ത്യന്‍ ഭാഷകളില്‍ വേണ്ടത്ര പരിശീലനം നേടാന്‍ ഇവര്‍ക്ക് കഴിയാറില്ല. എന്നാല്‍ യു പി എസ് സി പോലുള്ള പരീക്ഷകള്‍ക്ക് ശ്രമിക്കുമ്പോള്‍ അതൊരു കുറവായി മാറുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്.

അതേസമയം വിദേശത്ത് വളര്‍ന്ന്‍ വ്യത്യസ്ത രാജ്യങ്ങളിലെ ആളുകളുമായും സംസ്കാരവുമായും ഭാഷകളുമായുള്ള ഇടപെടല്‍ ഉണ്ടാകുന്നതിനാല്‍ ഐ എഫ് എസ് പോലുള്ള മേഖലകളില്‍ പ്രവാസികളുടെ മക്കള്‍ക്ക് മികച്ച രീതിയില്‍ റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുമെന്ന യാഥാര്‍ഥ്യം പോലും രാജ്യത്ത് വിസ്മരിക്കപെടുകയാണ്- ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്നും മുന്‍ വിദേശകാര്യ സഹമന്ത്രികൂടിയായ തരൂര്‍ പറഞ്ഞു. കുവൈറ്റില്‍ ഹൃസ്വ സന്ദര്‍ശനത്തിനു എത്തിയതായിരുന്നു ശശി തരൂര്‍.

kuwait lateat
Advertisment