Advertisment

അരുണ്‍ ജെയ്റ്റ്‍ലിയുടെ വേര്‍പാട് ഇന്ത്യക്ക് തീരാനഷ്ടമാണെന്ന് എംപി ശശി തരൂര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‍ലിയെ അനുസ്മരിച്ച് എംപി ശശി തരൂര്‍. രാഷ്ട്രീയപരമായി വ്യത്യസ്ത ചിന്തകള്‍ ഉണ്ടായിരുന്നെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ച സുഹൃത്തായിരുന്നു അരുണ്‍ ജെയ്‍റ്റ്‍ലിയെന്ന് തരൂര്‍ പറഞ്ഞു.

Advertisment

publive-image

'സുഹൃത്തും ഡൽഹി സര്‍വ്വകലാശാലയില്‍ സീനിയറും ആയിരുന്ന അരുണ്‍ ജെയ്‍റ്റ്‍ലിയുടെ മരണത്തില്‍ അതീവ ദുഖിതനാണ്. ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുമ്പോള്‍ അദ്ദേഹം ഡി യു എസ് യു വില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഞാന്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജ് യൂണിയന്‍ പ്രസിഡന്‍റും.

രാഷ്ട്രീയപരമായി വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരസ്പര ബഹുമാനം ആസ്വദിച്ചവരായിരുന്നു ഞങ്ങള്‍. അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള ബജറ്റില്‍ ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വേര്‍പാട് ഇന്ത്യക്ക് തീരാനഷ്ടമാണ്'- തരൂര്‍ പറഞ്ഞു.

Advertisment