Advertisment

'പുറത്തു പോകുന്ന സര്‍ ജി'.....താങ്കളുടെ പ്രസംഗങ്ങള്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നു..... ഉള്ളടക്കവും തീവ്രതയും ഇല്ല....മോദിയെ പരിഹസിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

New Update

ദില്ലി: മോദിയെ കണക്കറ്റ് പരിഹസിച്ച് നടനും ലോക്‌സഭാംഗവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ്. 'പുറത്തുപോകുന്ന ബഹുമാനപ്പെട്ട സര്‍-ജി (honble outgoing Sirji)' എന്നാണ് സിന്‍ഹ ട്വീറ്റില്‍ മോദിയെ അഭിസംബോധന ചെയ്തിരിക്കുന്നത്.

Advertisment

publive-image

മാത്രമല്ല, മോദിയുടെ പ്രസംഗങ്ങള്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നുവെന്നും ഉള്ളടക്കവും തീവ്രതയും ഇല്ലാത്തതാണെന്നും സിന്‍ഹ കുറിപ്പില്‍ വിമര്‍ശിക്കുന്നു.

'ഞാനിപ്പോഴും താങ്കളുടെ അഭ്യുദയകാംക്ഷിയാണ്. എന്നാല്‍ അതില്‍ ഇ.വി.എം ദുരുപയോഗവും താങ്കളുടെ ധാര്‍ഷ്ട്യവും ഉള്‍പ്പെടില്ല. നേര്‍വഴിക്കു പോകണമെന്നാണ് ഈ പതിനൊന്നാം മണിക്കൂറിലും എനിക്കു താങ്കളോട് വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്.'- സിന്‍ഹ കുറിച്ചിരിക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്താനുള്ള സന്നദ്ധത സിന്‍ഹ ഔദ്യോഗികമായി അറിയിച്ചത്.

ആര്‍.ജെ.ഡി. നേതാവും തന്റെ കുടുംബ സുഹൃത്തുമായ ലാലുപ്രസാദ് യാദവിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

Advertisment