Advertisment

സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

author-image
ഗള്‍ഫ് ഡസ്ക്
New Update

മദീന : സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കരവാളൂർ വെഞ്ചേമ്പ് വാഴവിള സ്വദേശി സീന മൻസിലിൽ സുധീർ ജമാൽ (40) ആണ് മരിച്ചത്.

Advertisment

publive-image

സൗദിയിൽ മദീനയ്ക്കും ജിദ്ദയ്ക്കും മധ്യേ ബുറയ്മാൻ എന്ന സ്ഥലത്ത് സുധീർ ഓടിച്ച മിനിലോറി ട്രെയിലറിന്റെ പിന്നിലിടിക്കുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ജമാൽ-റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ റജുല.

Advertisment