Advertisment

സൗദി അറേബ്യ ഇതുവരെ ഒരു കോടിയില്‍ പരം ആളുകള്‍ക്ക് വാക്സിന്‍ നല്‍കി, പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1090, ആണ് 982 പേര്‍ രോഗമുക്തരായി രാജ്യത്ത് 1,333 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് റിയാദ് പ്രവിശ്യയ്ല്‍ മാത്രം 402 പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തി.

author-image
admin
New Update

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1090 ആണ് രോഗമുക്തി നേടിയത് 982 പേര്‍ അതേസമയം 14 കോവിഡ് മരണവും സ്ഥിരീകരിച്ചു.

Advertisment

publive-image

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,785 ആണ്.. ഇവരില്‍ 1,333 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 423,406 ഉം മരണ നിരക്ക് 7,032 ഉം രോഗമുക്തി നേടിയവര്‍ 406,589 ആയി രോഗമുക്തി നിരക്ക് 95.97 82ശതമാനമായി. 402 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുഎട്ട്തുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 മെയ്‌ അഞ്ചു വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 10,035,659 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 17,314,863 പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 76,717 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 15.58 കോടി പിന്നിട്ടു. ഇതുവരെ, 3,256,302 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 134,158,858 ആയി ചികിത്സയിലുള്ളവര്‍, 18,508,831 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാംസ്ഥാ നത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. .ലോകത്താക മാനം ആകെ രോഗമുക്തി നിരക്ക് 85.48 ശതമാനമാണ്.

Advertisment