ഉപരോധം നിലനില്‍ക്കേ അടിയന്തര അറബ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഖത്തറിന് സൗദി അറേബ്യയുടെ ക്ഷണം

ന്യൂസ് ബ്യൂറോ, ഖത്തര്‍
Monday, May 27, 2019

ദോഹ: സാമ്പത്തിക, നയതന്ത്ര ഉപരോധം നിലനില്‍ക്കേ അടിയന്തര അറബ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഖത്തറിന് സൗദി അറേബ്യയുടെ ക്ഷണം.

സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണങ്ങളെക്കുറിച്ചും, സൗദിയുടെ എണ്ണക്കപ്പലടക്കം അറബ് കടലിടുക്കില്‍ നാലു കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് ഖത്തറിനെ ക്ഷണിക്കുന്നത്.

മക്കയില്‍ വെച്ച് മെയ് 30ന് നടക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതായി ഖത്തറിന്റെ വിദേശ കാര്യ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ സൗദി ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍ നേരത്തെ പറഞ്ഞിരുന്നു.

×