Advertisment

കേളി റൗദ ഏരിയ ജനകീയ നോമ്പുതുറ സംഘടിപ്പിച്ചു

New Update

റിയാദ് : കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. എല്ലാ വർഷവും റംസാൻ മാസത്തിൽ ഏരിയാതലങ്ങളിൽ കേളി സംഘടിപ്പിക്കുന്ന ജനകീയ സമൂഹ നോമ്പുതുറയുടെ ഭാഗമായാണ് റൗദ ഏരിയ ബഗ്ലഫിലെ അൽ-ലുലുത്ത് ഇസ്തിരാഹിൽ ഇഫ്താർ സംഘടിപ്പിച്ചത്.

Advertisment

publive-image

റൗദയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വ്യക്തികളും, കുടുംബങ്ങളും, വ്യവസായ പ്രമുഖരും, സ്വദേശികളും, നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ ഡോക്ടർമാരും ഇഫ്താറിൽ പങ്കെടുത്തു. ആഞ്ഞൂറോളം ആളുകൾ പങ്കെടുത്ത ഇഫ്താറിന് ഷാജി കെ കെ കൺവീനറും സൈനുദ്ധീൻ ചെയർമാനും, സജാദ് സാമ്പത്തിക കൺവീനറുമായ ഇഫ്താർ സംഘാടക സമിതി നേതൃത്വം നൽകി.

കേളി കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളായ, സെബിൻ ഇഖ്‌ബാൽ, സുനിൽ സുകുമാരൻ, സുനിൽ കുമാർ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ ആയ സുരേഷ് ലാൽ, നസീർ മുള്ളൂർക്കര, ബിജു തായമ്പത്, നൗഫൽ സിദ്ദിഖ്, രാമകൃഷ്ണൻ, സജീവ്, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ,എരിയാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ബിജി തോമസ്, റൗദ രക്ഷാധികാരി കൺവീനർ ജോഷി പെരിഞ്ഞനം, രക്ഷാധികാരി സമിതി അംഗങ്ങൾ ആയ ഷാജി കെ ഇ, ഉല്ലാസൻ, അൻസാരി, ഹാരിസ്, അജയൻ ഏരിയ കമ്മറ്റി അംഗങ്ങളായ ശ്രീകുമാർ വാസു, ഇസ്മായിൽ, പ്രഭാകരൻ ബേത്തൂർ, വിൽ‌സൺ, ആഷിഖ്, സതീശൻ, ഏരിയയിലെ വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ ഇഫ്താറിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിച്ചതായി സംഘാടകർ വിവരിച്ചു.

കേളിയുടെ മറ്റ് ഏരിയകളിലേയും കുടുംബവേദിയുടേയും ഇഫ്താറുകൾ വരും ദിവസങ്ങളിൽ നടക്കും. റിയാദിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ ലുലു, ഫ്യൂച്ചർ എഡുക്കേഷൻ, ഓയാസിസ് റെസ്റ്റോറന്റ്, ഏരിയയിലെ നിരവധി വ്യക്തികൾ എന്നിവർ ഇഫ്താറിന്റെ വിജയത്തിനായി സഹകരിച്ചിരുന്നു.

Advertisment