Advertisment

രിസാല സ്റ്റഡി സർക്കിൾ ചാറ്റ് ബോട്ട് "രിസല്ലി' ലോഞ്ച് ചെയ്തു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൊണ്ടുള്ള നൂതന രീതി മാതൃകാപരം

New Update

ജിദ്ദ: നവ സാങ്കേതിക വിദ്യയുടെ ഭാഗമായ ആർ എസ് സി ചാറ്റ് ബോട്ട് "രിസല്ലി" യുടെ ലോഞ്ചിങ് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി നിർവഹിച്ചു.

Advertisment

publive-image

സാംസ്‌കാരിക സമൂഹ നിർമിതിക്ക് സാങ്കേതിക വിദ്യയുടെ മാതൃകയും, പുതുതലമുറക്ക് സംഘടനയെ പരിചയപ്പെടാൻ ജനറേറ്റീവ് പ്രീട്രൈൻണ്ട് ട്രാൻസ്ഫോർമർ (ജി.പി.റ്റി) മാതൃകയിലുമാണ് ആർ എസ് സി ചാറ്റ് ബോട്ട് സംവിധാനിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ചാറ്റ് ബോട്ട് പ്രവർത്തിക്കുന്നത്.

മലയാള ഭാഷയിൽ സംഘടന വിവരങ്ങൾ നൽകുന്ന ചാറ്റ് ബോട്ടിന്റെ ബീറ്റാ വേർഷനാണ് ഇപ്പോൾ പുറത്തിറക്കിയത്. സംഘടന ലക്ഷ്യം, പദ്ധതി, സേവനം, തുടങ്ങിയ വിവരങ്ങൾ റോബോട്ടിന്റെ സഹായത്തോടെ ചാറ്റ് ബോട്ടിലൂടെ അറിയാൻ സാധിക്കും.

സൗദി അറേബ്യ, യു എ ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ജർമനി, ഈജിപ്‌ത്, സ്‌കോട്‌ലാൻഡ്‌, മാൽദീവ്സ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ആർ എസ് സിയുടെ പ്രവർത്തനങ്ങളെ കൂടാതെ ഇസ്‌ലാമിക് ടൂറിസം, ചരിത്രം, വിദേശ രാജ്യങ്ങളിലെ പഠന - ജോലി സാധ്യതകൾ അവസരങ്ങൾ തുടങ്ങിയ വ്യത്യസ്ത അറിവുകൾ നൽകുന്ന പ്രൊഫഷണൽ ഗൈഡായും രിസല്ലിയെ വികസിപ്പിക്കും.

Advertisment