Advertisment

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുമെന്ന് സൗദി അറേബ്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുമെന്നു സൗദി അറേബ്യ. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായ തീവ്രവാദി അക്രമം അപലപനീയമാണെന്നും സൗദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

സ്‌ഫോടക വസ്തുക്കര്‍ നിറച്ച കാറില്‍ സഞ്ചരിച്ച ഭീകരന്‍ സൈനിക വ്യൂഹത്തിന് നേരെ ഇടിച്ചു കയറ്റിയ സംഭവം ഞെട്ടല്‍ ഉളവാക്കുന്ന സംഭവമാണ്. സൈനികരുടെ വീരമൃത്യു ദുഖകരമാണ്. തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ നടപടിയാണ് കശ്മീരില്‍ അരങ്ങേറിയത്. ഇത് അംഗീകരിക്കാന്‍ ആവില്ല. സൗഹൃദ രാജ്യമായ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. അക്രണത്തെ ശക്തമായി അപലപിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബത്തെയും സര്‍ക്കാരിനെയും ഇന്ത്യന്‍ ജനതയെയും സൗദി ഭരണകൂടം അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ ഏത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Advertisment