Advertisment

ശബരി എക്സ്പ്രസ് ട്രെയിനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി

author-image
ജോസ് ചാലക്കൽ
New Update

ഒലവക്കോട്: ഹൈദ്രാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ്സ് ട്രെയ്നിൽ കടത്തുകയായിരുന്ന ഒന്നര കിലോ സ്വർണ്ണാഭരണങ്ങൾ ആർ.പി.എഫ്. ക്രൈം ഇൻറലിജൻറ് സ് സംഘം പിടികൂടി. സ്വർണ്ണം കൊണ്ടുവന്നആന്ധ്ര പ്രദേശ് സ്വദേശികളായ ജഗദീഷ് കുമാർ റ വാൽ (46) നർഫർ സിങ്ങ് (45) എന്നിവരും പിടിയിലായി തൃശൂരിലേക്കാണ് ആഭരണങ്ങൾ കടത്തുന്ന തെന്ന് പ്രതികൾ പറഞ്ഞു.

Advertisment

publive-image

ആർ.പി.എഫ്. കമാൻറൻറ്' ജെതിൻ' ബി.രാജിന് ലഭിച്ച രഹസൃവിവരത്തെ തുടർന്നു 'ആർ.പി.എഫ്. ക്രൈം ഇൻ്റലിജൻറ് സി.ഐ. രോഹിത് കുമാറിൻ്റെ നേതൃത്വത്തിൽ കോൺസ്റ്റബിൾമാരായ സജി അഗസ്റ്റിൻ, പി.ബി.പ്രദീപ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

ഈ മാസം മൊത്തം അഞ്ചര കിലോ സ്വർണ്ണം ഒലവക്കോട് സ്റ്റേഷനിൽ നിന്നും പിടികൂടിയതായി ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

sbari express
Advertisment