Advertisment

എസ്ബിഐയിൽ നിന്നും പിൻവലിക്കാവുന്ന തുക 20,000 രൂപ;ഇന്ന് മുതൽ പ്രാബല്യത്തിൽ

New Update

publive-image

എസ്ബിഐയിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സ്റ്റേറ്റ് ബാങ്കിന്റെ ക്ലാസിക്, മാസ്‌ട്രോ തുടങ്ങിയ കാർഡുകൾ വഴി പിൻവലിക്കാവുന്ന പരിധി ഇതോടെ 20,000 രൂപയായി. നേരത്തെ 40,000 രൂപയായിരുന്നു പരമാവധി പിൻവലിക്കാവുന്ന പരിധി.

ദിവസവും കൂടുതൽ തുക പിൻവലിക്കാൻ താൽപര്യമുളളവർ ബാങ്കിൽ മറ്റ് ഡെബിറ്റ് കാർഡ് വേരിയൻറുകൾക്ക് അപേക്ഷ നൽകണം. ഇവ യഥാക്രമം 50,000 രൂപയായും ഒരു ലക്ഷം രൂപയായും തുടരും.

Advertisment