Advertisment

പി എം റിലീഫ് ഫണ്ടിലേക്ക് സംഭാവന നൽകാനൊരുങ്ങി എസ്ബിഐ ജീവനക്കാർ

New Update

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. ഈ സമയത്ത് രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ സമയത്ത് സഹായങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ചതാണ് പ്രൈം മിനിസ്റ്റേഴ്‌സ് റിലീഫ് ഫണ്ട്.

publive-image

ഈ ഫണ്ടിലേക്ക് നിരവധിപേരാണ് സഹായ ഹസ്തവുമായി എത്തുന്നത്. ഇപ്പോഴിതാ സംഭാവന നല്‍കാനൊരുങ്ങുകയാണ് എസ്ബിഐ ജീവനക്കാര്‍. നൂറ് കോടി രൂപയാണ് ജീവനക്കാര്‍ സംഭാവന നല്‍കുന്നത്.എസ്ബിഐയുടെ 2,56,000 ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളമാണ് പിഎം റിലീഫ് ഫണ്ടിലേക്ക് നല്‍കുന്നത്.

sbi bank atm widrow sbi loan interest rate
Advertisment